അന്തിവിണ്ണിൽ അമ്പിളികല
This was during the LDF election win in 2021
അന്തിവിണ്ണിൽ അമ്പിളികല തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളി
നമ്മൾ നട്ട വെള്ളരികിനാ… വിളഞ്ഞു വാനിൽ ചേഞ്ചുകപ്പ് താരമായെടി..
നിന്റെ കണ്ണിൽ എന്റെ കണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളി വീണടി..
കണ്ണുനീർ തുടച്ചിധാനൊരാൾ.. കരം പിടിച്ചു നമ്മളെ നടത്തിടുന്നെടി
നല്ലതൊന്നും എന്റെ കണ്മണി… മണ്ണിൽ നിന്നും അങ്ങനങ് മായുകില്ലെടി
(അന്തി)..
നെഞ്ചകത് വേനൽ ആളീടാം കനത്ത കാറ്റിൽ മൺചുമർ കുലുങ്ങി വീണിടാം
പിഞ്ഞിടും പനിക്കിടക്കയിൽ കഴിഞ്ഞ കാലം പിന്നെയും തിരിച്ചു വന്നിടാം
എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അന്പു നെയ്തതോണിയുണ്ടെടി
(അന്തി)…
പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ
KPAC song, during communist days
പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ
ആമരത്തിന്‍ പൂന്തണലില് പാടി നില്‍ക്കുന്നോളേ
വാടി നില്‍ക്കുന്നോളേ..
(പൊന്നരിവാള…)
പുല്‍ക്കുടിലിന്‍ പൊല്‍ക്കതിരാം കൊച്ചുറാണിയാളേ
കണ്‍കുളിരേ നെനക്കു വേണ്ടി നമ്മളൊന്നു പാടാം
നമ്മളൊന്നു പാടാം..
(പൊന്നരിവാള…)
ഓണനിലാ പാലലകള് ഓടി വരുന്നേരം
എന്തിനാണ് നെന്‍ കരള് നൊന്തു പോണെന്‍ കള്ളീ
എന്‍ കരളേ.. കണ്‍ കുളിരേ.. (2)
എന്‍ കരളേ കണ്‍ കുളിരേ നിന്നെയോര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്‍ പോരാടുമെന്‍ കരങ്ങള്‍
പോരാടുമെന്‍ കരങ്ങള്‍…
ഒത്തുനിന്നീ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍
തോളോടു തോളൊത്തു ചേര്‍ന്നു വാളുയര്‍ത്താന്‍ തന്നെ
പോരുമോ നീ… പോരുമോ നീ…
പോരുമോ നീ… പോരുമോ നീ…
നേരു നേടും പോരില്‍
എന്‍ കരളിന്‍ പൊൽക്കുളിരേ നിന്നെയോര്‍ത്തു പാടും
പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനല്ലോ
ഗാട്ടുകാരനല്ലോ
(പൊന്നരി..)
ഹൃദയ രാഗ തന്ത്രി മീട്ടി
School prayer, from film Amaram
ഹൃദയ രാഗ തന്ത്രി മീട്ടി, സ്നേഹ ഗീതമേകിയും
കർമ്മ ഭൂമി തളിരിടുന്ന വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം ഇന്നു വാഴ്ത്തീടാം
നമ്മൾ പാടുമീ സ്വരങ്ങൾ കീർത്തനങ്ങളാകണേ
ചോടുവയ്ക്കുമീ പദങ്ങൾ നൃത്തലോലമാകണേ
കുഞ്ഞുവീടിനുൾതടങ്ങൾ സ്വർഗ്ഗമാകണേ
അമ്മ നൽകും ഉമ്മപോലും അമൃതമാകണേ
പൂർണ്ണമീ ചരാചരങ്ങൾ ഗുരുവരങ്ങളാകണേ